സംസ്ഥാനത്ത് സ്​കൂളുകളും, കോളജുകളും ജൂൺ ഒന്നിനുതന്നെ തുറക്കും; ക്ലാസുകൾ ഓണ്ലൈനിൽ | School opening



തി​​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വെ​വ്വേ​റെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ ഒ​ന്നി​നു​ത​ന്നെ ഒാ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഒ​ന്നാം ക്ലാ​സി​ൽ പു​തു​താ​യി ചേ​രു​ന്ന​വ​ർ​ക്കാ​യി ഒാ​ൺ​ലൈ​നാ​യി പ്ര​വേ​ശ​നോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം സം​ബ​ന്ധി​ച്ച് ​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യാ​ഴാ​ഴ്​​ച വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തും. ഒ​ന്ന്​ മു​ത​ൽ പ​ത്ത്​ വ​രെ ക്ലാ​സു​ക​ൾ​ക്കാ​യി​രി​ക്കും ജൂ​ൺ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക. ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക്ലാ​സ്​ പൂ​ർ​ത്തി​യാ​കു​ന്ന പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ടു ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​വ​ർ​ക്ക്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ 15 മു​ത​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​ര​ു​ദാ​ന്ത​ര കോ​ഴ്​​സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും ജൂ​ലൈ 31ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും കു​സാ​റ്റും അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്​ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ം വി​ല​യി​രു​ത്തി പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.