ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ: ഹോം ഡെലിവെറിക്കായി ഈ കടകൾക്ക് തുറക്കാം..



തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ടെക്സ്റ്റൈൽസുകൾക്കും ജ്വല്ലറികൾക്കും ചെറിയ ഇളുവുകൾ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ/ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചിലവഴിക്കാനും അനുമതിയുണ്ട്.

നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാം. പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പാൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.