പാലക്കാട് ഡ്യൂട്ടിക്കിടെ സ്‌റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു


പാലക്കാട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് സ്റ്റാഫ് നഴ്‌സ് മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. പ്രസവവാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് രമ്യ ഷിബു ആണ് മരിച്ചത്. 35 വയസ് ആയിരുന്നു. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ്.

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ്: ഷിബു. പത്തു വയസുകാരനായ ആൽബിനും എട്ടു വയസുകാരനായ മെൽബിനുമാണ് മക്കൾ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.