പലസ്തീനെതിരായി വിദ്വേഷപ്രചാരണം, ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി | Suspendedട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി. നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ സയൻസ്​ ആൻറ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ.സുധീർ കുമാർ ശുക്ലയെയാണ്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടത്​. ഫലസ്​തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിക്കുകയും ഇസ്രായേലിന്​ പിന്തുണ പ്രഖ്യാപിച്ചുമാണ്​ ഇയാൾ ട്വിറ്ററിൽ പോസ്​റ്റുകൾ ഇട്ടത്​. ​ ഇതിനെ തുടർന്ന് ഇദ്ദേഹത്തി​െൻറ വിദ്യാർഥികൾ അടക്കമുള്ളവർ പോസ്​റ്റിന്​ കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട്​ വിദ്യാർഥികൾ ഇൗ അധ്യാപക​െൻറ ക്ലാസുകൾ ബഹിഷ്​കരിക്കുന്ന ഘട്ടം വരെയെത്തി. തുടർന്ന്​ സർവകലാശാല അധികൃതർ ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന്​ ഇദ്ദേഹം ത​െൻറ അപക്വമായ പെരുമാറ്റത്തിന്​ മാപ്പ്​ അപേക്ഷിക്കുകയും ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച്​ ട്വിറ്ററിൽ പോസ്​റ്റിടുകയും ചെയ്​തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടർന്ന്​ ഡോ.സുധീർകുമാർ ട്വിറ്റർ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യുകയും ചെയ്​തു. സ്വതന്ത്ര ഫലസ്​തീനുള്ള പിന്തുണ ആവർത്തിച്ച്​ പ്രഖ്യാപിച്ച രാജ്യമാണ്​ ഒമാൻ. മനുഷ്യത്വ രഹിതമായ കാര്യങ്ങളെ അത് ആർക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാൻ ആകില്ല എന്നും ട്വിറ്ററിൽ പ്രതിഷേധിച്ചവർ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.