ലോക് ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് തുണയായി എസ് വൈ എസ് സാന്ത്വനം | SYS perinthilamanna
പെരിന്തല്‍മണ്ണ: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ശക്തമായതോടെ ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഭക്ഷണത്തിനും മരുന്നിനും വിഷമിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക്. സമസ്ത കേരള സുന്നി യുവജന സംഘം ഹെല്‍പ് ലൈന്‍ തുണയാകുന്നു. സോൺ പരിധിയിലെ 60 യൂണിറ്റുകളിലായി ഭക്ഷ്യധാന്യ കിറ്റുകളും അവശ്യസാധനങ്ങളും എസ് വൈ എസ് വിതരണം ചെയ്‌തു.
വിദൂരങ്ങളിൽ നിന്ന് മരുന്നുകൾ എത്തിക്കുന്നതിനും മരണാനന്തര ക്രിയകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം നിർവ്വഹിക്കുന്നതിനും പരിശീലനം നേടിയ സാന്ത്വനം എമർജൻസി ടീം, സോൺ പരിധിയിലെ ഒമ്പത് സാർക്ൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സോൺ തല ഹെൽപ് ലൈൻ പ്രവർത്തനങ്ങൾക്ക് , ജാഫർ ഹസനി ആനമങ്ങാട്. ഹംസ സഖാഫി പുത്തൂർ , അബ്ദുൽ റഷീദ് സഖാഫി മേലാറ്റൂർ, ശിഹാബ് സൈനി. ഷൗക്കത്ത് മണ്ണ് പറമ്പ്
പാറൽ ഓ.പി. ഹക്കീം സഖാഫി, നൗഷാദ് മൂനാടി റഹീം സഖാഫി പച്ചീരി. നജ്മുദ്ദീൻ അഹ്സനി.യൂസഫ് വലിയങ്ങാടി എന്നിവർ നേതൃത്വം നൽകുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.