എസ് വൈ എസ് സാന്ത്വന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന്:* എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ | SYS swanthanamകൊടുങ്ങല്ലൂർ: എറിയാട്, അഴീക്കോട് തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അടിച്ചു വീശിയ ശക്തമായ കാറ്റിന്റെയും കടൽക്ഷോഭത്തിന്റെയും ഭാഗമായി നിരവധി വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തപ്പോൾ പ്രയാസത്തിലായ ജനങ്ങൾക്ക് സാന്ത്വന സ്പർശവുമായി എസ് വൈ എസ്. ആദ്യഘട്ടത്തിൽ 500 വീടുകളിലേക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി കൊണ്ടായിരുന്നു ഉദ്ഘാടനം.വിതരണോദ്ഘാടനത്തിന് എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ലളിതമായി സംഘടിപ്പിക്കപ്പെട്ട പരിപാടി സയ്യിദ് ഷംസുദ്ദീൻ സുഹ്രി പ്രാർത്ഥന നിർവഹിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി വെള്ളംകയറി ചെളിയും മണ്ണും നിറഞ്ഞ വീടുകൾ ശുചീകരിക്കുന്നതിലും എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം മുൻപന്തിയിലായിരുന്നു, പരിപാടിയിൽ എസ്. വൈ. എസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് ആദ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജൻ വാർഡ് മെമ്പർമാരായ സാറാബീ ഉമ്മർ പിഎച്ച് നാസർ എസ്. വൈ .എസ് ജില്ലാ പ്രവർത്തക സമിതിയംഗം പി എസ് എം റഫീക്ക് കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഐ മുഹമ്മദ് കുട്ടി സുഹ്രി എസ്. വൈ.എസ് സോൺ നേതാക്കളായ റഫീഖ് സഖാഫി, അമൽ വഹാബ് മുസ് ലിയാർ, ഇക്ബാൽ എടമുക്ക് എന്നിവർ പ്രസംഗിച്ചു.എസ് വൈ എസ്, എസ് എസ് എഫ് സോൺ, ഡിവിഷൻ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ സാന്ത്വനം സെക്രട്ടറി മാഹീൻ സുഹ്‌രി സ്വാഗതവും മിദ്‌ലാജ് മതിലകം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.