യാത്രക്കാരില്ല; സംസ്​ഥാനത്ത്​ ഇന്‍റര്‍സിറ്റിയടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി | Trainതിരുവനന്തപുരം: കോവിഡും യാത്രക്കാരുടെ കുറവും കണക്കിലെടുത്ത്​ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. നിലവില്‍ സര്‍വിസ്​ നടത്തിയിരുന്ന 02075 കോഴിക്കോട്​^തിരുവനന്തപുരം ശതാബ്​ദി സ്​പെഷല്‍, 02075 തിരുവനന്തപുരം^കോഴിക്കോട്​ ശതാബ്​ദി സ്​പെഷല്‍, 06305 എറണാകുളം^കണ്ണൂര്‍ ഇന്‍റര്‍സിറ്റി സ്​പെഷല്‍, 06306 കണ്ണൂര്‍^എറണാകുളം ഇന്‍റര്‍സിറ്റി സ്​പെഷല്‍ എന്നിവയാണ്​ താല്‍ക്കാലികമായി ജൂണ്‍ ഒന്ന്​ മുതല്‍ 15 വരെ റദ്ദാക്കിയത്​​.

അതേസമയം നേര​േത്ത പ്രഖ്യാപിച്ചിരുന്ന 10 ​ട്രെയിനുകളുടെ റദ്ദാക്കല്‍ ജൂണ്‍ 15 വരെ നീട്ടി. ആറ്​ ട്രെയിനുകളും നാല്​ പ്രതിവാര ട്രെയിനുകളും ജൂണ്‍ ഒന്നിനും 16നും ഇടയില്‍ നിശ്ചിത ദിവസങ്ങളില്‍ സര്‍വിസ്​ നടത്തില്ല.നിലവില്‍ ഒാടുന്ന ട്രെയിനുകള്‍ കൂടി റദ്ദാക്കിയത്​ അടിയന്തര യാത്രകള്‍ക്ക്​ റെയില്‍വേയെ ആശ്രയിക്കുന്നവരെ കാര്യമായി ബാധിക്കും. സംസ്ഥാനത്തെ അവശ്യസര്‍വിസ്​ മേഖല പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

റദ്ദാക്കല്‍ തുടരുന്ന ട്രെയിനുകള്‍

06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്​ സ്​പെഷല്‍

06302 തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട്​ സ്​പെഷല്‍

06303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​ സ്​പെഷല്‍

06304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്​ സ്​പെഷല്‍

06307 ആലപ്പുഴ-കണ്ണൂര്‍ എക്​സിക്യൂട്ടിവ്​ സ്​പെഷല്‍

06308 കണ്ണൂര്‍-ആലപ്പുഴ എക്​സിക്യൂട്ടിവ്​ സ്​പെഷല്‍

06327 പുനലൂര്‍-ഗുരുവായൂര്‍ പ്രതിദിന സ്​പെഷല്‍

06328 ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്​പെഷല്‍

06341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി സ്​പെഷല്‍

06342 തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി സ്​പെഷല്‍
താഴെ പറയുന്ന ട്രെയിനുകളുടെ റദ്ദാക്കലും നീട്ടി (ബ്രാക്കറ്റില്‍ റദ്ദാക്കിയ ദിവസങ്ങള്‍)

06630 മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്​പെഷല്‍ (ജൂണ്‍ ഒന്നുമുതല്‍ 15 വരെ)

06629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ സ്​​െപഷല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 16 വരെ)

02082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്​ദി സ്​പെഷല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 14 വരെ)

02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്​ദി സ്​പെഷല്‍ (ജൂണ്‍ മൂന്ന്​ മുതല്‍ 15 വരെ)


06630 മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്​പെഷല്‍ (ജൂണ്‍ ഒന്നുമുതല്‍ 15 വരെ)

06629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ സ്​​െപഷല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 16 വരെ)

02082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്​ദി സ്​പെഷല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 14 വരെ)

02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്​ദി സ്​പെഷല്‍ (ജൂണ്‍ മൂന്ന്​ മുതല്‍ 15 വരെ)

02639 ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ പ്രതിദിന സ്​പെഷല്‍ (ജൂണ്‍ ഒന്നുമുതല്‍ 15 വരെ


02640 ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ പ്രതിദിന സ്​പെഷല്‍ (ജൂണ്‍ രണ്ട്​ മുതല്‍ 16 വരെ)

റദ്ദാക്കിയ പ്രതിവാര ട്രെയിനുകള്‍ (ബ്രാക്കറ്റില്‍ റദ്ദാക്കിയ സര്‍വിസുകള്‍)

06355 കൊച്ചുവേളി-മംഗളൂരു അ​​​​​ന്ത്യോദയ സ്​പെഷല്‍ (ജൂണ്‍ മൂന്ന്​, അഞ്ച്​, 10, 12 തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

06356 മംഗളൂരു-കൊച്ചുവേളി അ​​​​​ന്ത്യോദയ സ്​പെഷല്‍ (ജൂണ്‍ നാല്​, ആറ്​, 11, 13 തീയതികളില്‍ മംഗളൂരുവില്‍നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

02698 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്​പെഷല്‍ ട്രെയിന്‍ (ജൂണ്‍ അഞ്ച്​, 12 തീയതികളില്‍ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

02697 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം പ്രതിവാര സ്​പെഷല്‍ (ജൂണ്‍ ആറ്​, 13 തീയതികളില്‍ ചെന്നൈയില്‍ നിന്ന്​ പുറപ്പെടുന്ന സര്‍വിസുകള്‍)

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.