ലക്നൗ: യുപിയില്‍ മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് മകന്റെ കാലിലും കൈയ്യിലും പൊലീസ് ആണി തറച്ചതായി അമ്മയുടെ പരാതി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി സൂപ്രണ്ടിനെ സമീപിച്ചത്. യുപിയിലെ ബറേലിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു.
മാസ്ക് ധരിക്കാതെ വീടിനു പുറത്തുള്ള റോഡിന് സമീപം ഇരിക്കുകയായിരുന്ന മകനെ പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ അന്വേഷിച്ചെത്തിയപ്പോള്‍ മകന് സ്ഥലത്തില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ മകനെ മറ്റൊരിടത്തു നിന്നും കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നുവെന്നും യുവാവിന്റെ അമ്മ ആരോപിച്ചു.
പൊലീസുകാര്‍ക്കെതിരെ പരാതി നല്കിയാല് മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും റിപോര്‍ടുകളുണ്ട്. അതേസമയം ബറേലി പൊലീസ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ആണ് ഇയാളെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും എസ് എസ് പി രോഹിത് സാജ്വാന് പറഞ്ഞതായുമാണ് റിപോര്‍ട്