മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി


ചേർത്തല: സത്യപ്രതിജ്ഞയ്ക്കു മുൻപ് മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്. ഉയർന്ന മുദ്രാവാക്യങ്ങൾക്കിടയിൽ പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് നിയുക്തമന്ത്രിമാരും പുഷ്പാർച്ചന നടത്തി. നിയുക്തസ്പീക്കറും എൽഡിഎഫ് കൺവീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമർപ്പിച്ചു.

പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റിൽ പുഷ്പാർച്ചന പൂർത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരും നിശ്ചയിച്ച എൽ.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തുടർന്ന് രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുന്നതിനായി ആലപ്പുഴ വലിയചുടുകാട്ടിലെത്തി. ശേഷം സത്യപ്രതിജ്ഞയ്ക്കായി ഇവർ തിരുവനന്തപുരത്തേക്ക് തിരിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.