വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുംന്യൂഡല്‍ഹി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പുതിയ സര്‍പ്രൈസ് മന്ത്രിസഭക്ക് പിന്നാലെ, കോണ്‍ഗ്രസും തലമുറ മാറ്റത്തിന് ഒരുങ്ങുന്നു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.

കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. എ,ഐ ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എംഎല്‍എമാരും കെ സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി.
രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി. സിപിഎം പുതുനിരയുമായി കൂടുതല്‍ കരുത്തോടെ തുടര്‍ഭരണത്തിലേക്ക് കടക്കുമ്‌ബോള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചുവരവ് സാധ്യമാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കെപിസിസി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇതോടൊപ്പം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസ്സനേയും ഉടന്‍ മാറ്റും. പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് സാധ്യത. ഇതോടെ തലമുറ മാറ്റം തലപ്പത്ത് പൂര്‍ണമാകും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.