ഭവാനിപ്പുഴ കടന്ന് ഊരുകളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍; സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ് | Veena George
ഭവാനിപ്പുഴ മുറിച്ച് കടന്ന് അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് പോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് ഇവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് തങ്ങളുടെ ജീവന്‍ പോലും വകവെയ്ക്കാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ ഊരുകളിലേക്കെത്തിയത്. ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തിയതായും വീണ ജോര്‍ജ് വ്യക്തമാക്കി.

ഊരിലെ മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി ഡോ. സുകന്യ ആരോഗ്യമന്ത്രിയെ അറിയിച്ചു.കൊവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലുള്ള മറ്റുള്ളവര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനമെന്നും അത് സാധ്യമാക്കിയെന്നുമറിയിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി അഭിവാദ്യങ്ങളും അറിയിച്ചു.സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.