എന്താണ് 'വെെറ്റ് ഫം​ഗസ്'; ആർക്കൊക്കെ പിടിപെടാം | White Fungusകൊവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ബീഹാറിലെ പട്‌നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്‌നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

എന്താണ് വെെറ്റ് ഫം​ഗസ്...?

ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് 'എച്ച്ആര്‍സിടി'(High-resolution computed tomography) പരിശോധന നടത്തി രോഗം കണ്ടെത്താനാകും. എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതല്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വ്യാപകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പരാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഹെഡ് റെസ്പിറേറ്ററി മെഡിസിൻ / പൾമോണോളജി വിഭാ​ഗം ഡോ. അരുണേഷ് കുമാർ പറഞ്ഞു.

ആർക്കൊക്കെ പിടിപെടാം...

രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറ്റ് ഫംഗസും കൂടുതലും പിടിപെടാനുള്ള സാധ്യത. പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. കാന്‍സര്‍ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.