ടൗട്ടെ ചുഴലിക്കു പിന്നാലെ ‘യാസ്’ വരുന്നു; സംസ്ഥാനത്ത് കടൽക്ഷോഭവും മഴയുമുണ്ടാകും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ 'യാസ്' വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല.

മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദേശം.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ ഇരിക്കണം. ടൗട്ടെയ്ക്കു പിറകെ 23ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ചുഴലിക്കാറ്റായി മാറിയാൽ 'യാസ്’ എന്ന പേരിലാവും അറിയപ്പെടുക. 'യാസ്' രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടൽ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.