10 മാസം പ്രായമായ കുഞ്ഞ് വിഴുങ്ങിയ ബട്ടർ ഫ്‌ളൈ ഹെയർപിൻ പുറത്തെടുത്തു; ആമാശയത്തിൽ കുടുങ്ങിയ പിൻ പുറത്തെടുത്തത് എൻഡോസ്‌കോപ്പിയിലൂടെ


പെരിന്തൽമണ്ണ: പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തിൽനിന്ന് ബട്ടർ ഫ്ലൈ ഹെയർപിൻ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. അലനല്ലൂർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് അബദ്ധത്തിൽ ചെറിയ കുട്ടികളുടെ മുടിയിൽ വയ്‌ക്കുന്ന ഹെയർപിൻ വിഴുങ്ങിയത്. പിന്നിന്റെ മൂർച്ചയേറിയ ഭാഗം തുറന്നിരുന്നതിനാൽ ആമാശയ ഭിത്തിയിൽ മുറിവുകളുണ്ടായി.

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൽറ്റന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്‌റ്റ് ഡോ.രമ കൃഷ്‌ണകുമാർ പീഡിയാട്രിക് എൻഡോസ്‌കോപ്പിയിലൂടെയാണ് പിൻ പുറത്തെടുത്തത്. ചീഫ് അനസ്തെറ്റിസ്റ്റ് ഡോ.പി.ശശിധരൻ, ടെക്‌നിഷ്യന്മാർ എന്നിവർ പങ്കെടുത്തതായി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ വി.എം.സെയ്‌തു മുഹമ്മദ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.