വാക്‌സിന്‍ നിര്‍മാണ മേഖലയിലേക്ക് കേരളവും; സൗജന്യ വാക്‌സിന് 1,000 കോടിതിരുവന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൊവിഡ് വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ബജറ്റില്‍ രൂക്ഷവിമായ വിമര്‍ശിച്ചു. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ കയറ്റുമതിയില്‍ പാളിച്ചയുണ്ടായി. വാക്സിന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റ് വിമര്‍ശിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുകയാണ്. വികസനം ലക്ഷ്യമിടുന്ന പോസിറ്റീവ് ബജറ്റാണിതെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.