11കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു


കോട്ടയം: മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം യുവതി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിൻ്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയർഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി.

പുലർച്ചെ ആണ് സംഭവം നടന്നത്. നാട്ടുകാർ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സെത്തി ലൈജീനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ ലൈജീനയും മകൾ ഷംനയും തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയായി ലൈജിന തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ പതിനൊന്ന് വയസുകാരിയായ ഷംനയെ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന്  ഇനിയും വ്യക്തമല്ല. ലൈജീനയെ ചോദ്യം ചെയ്ത് കാരണം മനസിലാക്കാൻ ആണ് പൊലീസ് ശ്രമം. ഇവർക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.