രാജ്യത്ത് 12 വയസിന് മുകളിലുള്ള കു​ട്ടി​ക​ള്‍​ക്ക് കോവിഡ് വാക്‌സിൻ ഓ​ഗ​സ്റ്റ് മു​ത​ൽ


ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 12 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ഗ​സ്‌​റ്റോ​ടെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യേ​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ര്‍). രാ​ജ്യ​ത്ത് മൂ​ന്നാം ത​രം​ഗം വൈ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്ക്കാ​ന്‍ ആ​റ് മു​ത​ല്‍ എ​ട്ട് മാ​സം വ​രെ സാ​വ​കാ​ശം ല​ഭി​ച്ചേ​ക്കു​മെ​ന്നും ഐ​സി​എം​ആ​ര്‍ കോ​വി​ഡ് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍.​കെ അ​റോ​റ പ​റ​ഞ്ഞു.

സൈ​ഡ​സ് കാ​ഡി​ല വാ​ക്‌​സി​ന്‍റെ പ​രീ​ക്ഷ​ണം ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യോ ഓ​ഗ​സ്‌​റ്റോ​ടെ​യോ ഈ ​വാ​ക്‌​സി​ന്‍ 12-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് കു​ത്തി​വ​ച്ച് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും അ​റോ​റ വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യി മാ​റു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് (എ​യിം​സ്) മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.