ചികിത്സക്കായി ചിലവാക്കിയത് വൻ തുക, 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞ് കാറപകടത്തിൽ മരിച്ചു; അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവറോട് സൗദി പൗരനായ പിതാവ് ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന കാര്യം...


നജ്‌റാൻ: 5 വയസ് പ്രായമുള്ള സൗദി ബാലൻ ഫൈസൽ ബിൻ സഫർ ആലുലഅ്ജം കാറിടിച്ച് മരിച്ച കേസിൽ അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ബാലന്റെ പിതാവ് നിരുപാധികം മാപ്പ് നൽകി. ദൈവീക വിധിയിൽ താൻ തൃപ്തനാണെന്നും ദൈവീക പ്രീതി മാത്രം കാംക്ഷിച്ചാണ് ഡ്രൈവർക്ക് മാപ്പ് നൽകിയതെന്നും സഫർ ആലുലഅ്ജം പറഞ്ഞു. ഇരട്ട കുട്ടികളായ ഫൈസലിനെയും ഹൂറിനെയും വയോധികൻ ഓടിച്ച കാറിടിക്കുകയായിരുന്നു. ഇടുപ്പെല്ലിന് പരിക്കേറ്റ ഹൂർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സൗദിയിലും വിദേശങ്ങളിലുമായി പതിനാലു വർഷം നീണ്ട് നടത്തിയ ചികിത്സകൾക്കൊടവുവിലാണ് സഫർ ആലുലഅ്ജമിനും ഭാര്യക്കും ഇരട്ടക്കുട്ടികൾ പിറന്നത്. വൻ തുകയും ഇതിനായി ചിലവാക്കിയിരുന്നതായി
സഫറിന്റെ പിതൃസഹോദര പുത്രൻ അബ്ദുറഹ്മാൻ പറഞ്ഞു. നജ്‌റാനിലെ കിംഗ് ഫഹദ് പാർക്കിൽ ഉല്ലാസ യാത്രക്കിടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. രാത്രിയിൽ പാർക്കിൽ സ്‌കൂട്ടറിൽ കളിക്കുന്നതിനിടെ കുട്ടികൾ മതിയായ വെളിച്ചമില്ലാത്ത റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇതാണ് കുട്ടികളെ ഡ്രൈവർ കാണാതിരിക്കാനും അപകടത്തിനും ഇടയാക്കിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.