ചൈനയിൽ ആയോധന കേന്ദ്രത്തിൽ തീപിടുത്തം,18 മരണം; നിരവധി പേർക്ക്പരിക്ക്, മരിച്ചവരിലേറെയും കുട്ടികൾ: പരിശീലന കേന്ദ്രത്തിന്റെ ഉടമ അറസ്റ്റിൽ


ബീജിങ്: ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ 18 മരണം. മരിച്ചവരിൽ അധികവുംകുട്ടികൾആണ്. നിരവധി പേർക്ക്പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരിൽ കൂടുതലും 7 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ്​ മാർഷ്യൽ ആർട്​സ്​ സെൻററിലാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ വിവരം.

കെട്ടിടങ്ങളുടെ നിർമാണ രീതിയെ തുടർന്ന് തീപ്പിടുത്തം പതിവാണ് ചൈനയിൽ. 2000ത്തിൽ ക്രിസ്​മസ്​ ​തലേദിവസം ഹെനാനിലുണ്ടായ തീപിടിത്തത്തിൽ 309 പേർ മരിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.