ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 2 കുട്ടികളുടെ പിതാവായ സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി; 28 കാരിയും കാമുകനും അറസ്റ്റിൽ, സംഭവം കൊല്ലത്ത്


കൊല്ലം: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മുങ്ങിയ 28കാരിയേയും ഇവരുടെ സഹോദരീ ഭര്‍ത്താവിനേയും ഇരവിപുരം പോലീസ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് പിടികൂടി. മുണ്ടക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഐശ്വര്യ, ചാല രേവതിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സഹോദരീ ഭര്‍ത്താവ് സന്‍ജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ജൂണ്‍ 22നാണ് ഐശ്വര്യയെ കാണാതായത്. കൊല്ലം വിഷ്ണുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവീട്ടിലേക്കു പോയ ഐശ്വര്യ ഇവിടെ നിന്നും സന്‍ജിത്തിനൊപ്പം മുങ്ങുകയായിരുന്നു. ഐശ്വര്യയ്ക്ക് ഒരു കുട്ടിയും സന്‍ജിത്തിന് രണ്ടു കുട്ടികളുമുണ്ട്. ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. ഐശ്വര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പേര് മാറ്റി ട്രെയ്ന്‍ മാര്‍ഗം മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചത്. 

രാത്രി റെയില്‍വെ പോലീസില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മധുരയിലെത്തി രണ്ടുപേരേയും കസ്റ്റഡിയിലെടുത്തു. കുട്ടികളെ ഉപേക്ഷിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഇരുവരേയും റിമാന്‍ഡ് ചെയ്തു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.