യു.എ.ഇയിൽ ആഗസ്​റ്റ്​​ 20 മുതൽ ഷോപ്പിങ്​ സെൻററുകളും റസ്​റ്റാറൻറുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി വാക്‌സിൻ എടുത്തവർക്ക് മാത്രം


ദുബായ്: യു.എ.ഇയിൽ ആഗസ്​റ്റ്​​ 20 മുതൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി. ഷോപ്പിങ്​ സെൻററുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ, സർവകലാശാലകൾ, ഇൻസ്​റ്റിറ്റ്യൂട്ടുകൾ, പൊതു-സ്വകാര്യ സ്‌കൂളുകൾ, എമിറേറ്റിലെ ചൈൽഡ് നഴ്‌സറികൾ എന്നിവിടങ്ങളിലും വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിക്കും.

സൂപ്പർ മാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള ഷോപ്പിങ് സെൻററുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, ഷോപ്പിങ് സെൻററിനുള്ളിലല്ലാത്ത റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവയെയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.