ദുബായ്: ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള യാത്രാ വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്കുള്ളതായി ഇത്തിഹാദ് വ്യക്തമാക്കി. ഇന്നാണ് (ചൊവ്വാഴ്ച) ഇത് സംബന്ധിച്ച് അറിയിപ്പ് ഇത്തിഹാദ് എയർ പുറപ്പെടുവിച്ചത്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇത്തിഹാദ് ഇക്കാര്യം വ്യക്തമാക്കിയത്.
Hello Ashu, due to the government regulations, flights have been suspended until 21st July 2021and further updates will be published on our website. *Ikrahttps://t.co/hWA7ZGfiaF
— Etihad Help (@EtihadHelp) June 29, 2021
കുറച്ച് നിമിഷം മുമ്പ് യാത്രാ നിരോധന വിപുലീകരണത്തെക്കുറിച്ച് പുതിയ വിവരം ലഭിച്ചുവെന്നും ഇത് അനുസരിച്ച് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്കുണ്ടെന്നുമാണ് ഇത്തിഹാദ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഞങ്ങളുടെ വെബ്സൈറ്റ് ഉടൻ അപ്ഡേറ്റ് ചെയ്യുമെന്നും ഇത്തിഹാദ് അറിയിച്ചു.