സാമൂഹ്യ മാധ്യമങ്ങളിൽ വലവിരിച്ച് പെൺകുട്ടികളെ കെണിയിൽ പെടുത്തിയ ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന 3 അംഗ സംഘം അറസ്റ്റിൽ; പിടിയിലായത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ 16 കാരിയുമായി കറങ്ങുന്നതിനിടെ, സംഘം എത്തിയത് കാസർകോട് നിന്നും..


മലപ്പുറം: സാമൂഹ്യ മാധ്യമങ്ങൾ
വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി.
വാഹന പരിശോധനക്കിടെ മലപ്പുറം മമ്പുറത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിർ (19) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ് എന്നിവയിലൂടയാണ് പ്രതികൾ പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയിരുന്നത്.

മൂന്ന് യുവാക്കളും ഒരു പെൺകുട്ടിയും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധനയ്ക്കിടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാല് പേരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഇവർ നൽകിയ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ സഹായിച്ചത്. തുടർന്ന് നാല് പേരെയും തിരൂരങ്ങാി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കുണ്ടൂർ സ്വദേശിനിയായ 16 കാരിയെ നിയാസ് കാറിൽ വച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന വിവരം അപ്പോഴാണ് അറിയുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.