ലോക്ഡൗൺ; വൈദ്യുതി നിരക്കിൽ ഇളവുമായി കെഎസ്ഇബി; ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി, 30 യൂണിറ്റ് വരെ സൗജന്യം


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൻ പശ്ചാത്തലത്തിൽ ഉപഭോക്താക്കള്‍ക്ക് ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പദ്ധതി ആശ്വാസമാകും.

വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് മെയ് മാസത്തെ ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകും. സിനിമ തീയറ്ററുകൾക്ക് മെയ് മാസത്തെ ഫിക്സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ഇളവുകൾ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പലിശ രഹിതമായി മൂന്നു തവണകൾ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങൾ പ്രസ്തുത കാലയളവിലെ ബിൽ തുക ഭാഗികമായോ പൂർണമായോ അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ ക്രമപ്പെടുത്തി നൽകും.

പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകാനും തീരുമാനമായി. നേരത്തെ പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെയുള്ളവര്‍ക്കായിരുന്നു സൗജന്യം നല്‍കിയിരുന്നത്. കണക്ടട് ലോഡ് വ്യത്യാസമില്ലാതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് അനുവദിക്കും. നേരത്തെ 40 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ളവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.