മകന്റെ മരുന്നിനായി വെയിലും മഴയും വകവെക്കാതെ അച്ഛൻ സൈക്കിളിൽ സഞ്ചരിച്ചത് 300 കിലോമീറ്റർ


ബെംഗളൂരു: ഭിന്നശേഷിക്കാരനായ മകൻറെ മരുന്നിനായി മഴയും വെയിലും വകവെക്കാെത പിതാവ് സൈക്കിൾ ചവിട്ടിയത് 300 കിലോമീറ്റർ. മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമമത്തിലെ ആനന്ദ് എന്ന 45കാരനാണ് മകന്‍റെ മരുന്ന് മുടങ്ങാതിരിക്കാൻ ബംഗുളുരുവിലേക്കും തിരിച്ചും സൈക്കിളിൽ യാത്ര ചെയ്തത്.

ലോക്ക് ഡൗണിനെതുടർന്ന് ബസ് സർവീസുണ്ടായിരുന്നില്ല. വാഹനം വിളിച്ചു വരാൻ ആനന്ദിന്‍റെ കൈയിൽ പണവും ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ ഭിന്നശേഷിക്കാരനായ പത്തു വയസുള്ള മകൻ ബൈരേഷിന്‍റെ മരുന്ന് തീരും. ബംഗളൂരുവിലെ നിംഹാൻസിൽ നിന്നാണ് മരുന്ന് സൗജന്യമായി ലഭിക്കുന്നത്.

ഇതോടെ മറ്റൊന്നും ആലോചിക്കാതെ ഞായറാഴ്ച രാവിലെ ആനന്ദ് സൈക്കിളിൽ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാത്രി ബംഗളൂരുവിലെത്തിയ ആനന്ദ് ക്ഷേത്ര പരിസരത്ത് ഉറങ്ങി. തിങ്കളാഴ്ച നിംഹാൻസിൽ നിന്ന് മരുന്ന് വാങ്ങി ചൊവ്വാഴ്ചയോടെ തിരിച്ച് ഗ്രാമത്തിലെത്തി. രണ്ടു ഭാഗത്തേക്കുമായി മഴയത്തും വെയിലത്തുമായി 300 കിലോമീറ്ററാണ് ആനന്ദ് സൈക്കിൾ ചവിട്ടിയത്.

“എന്റെ മകൻ 18 വയസ്സ് തികയുന്നത് വരെ മരുന്ന് കൃത്യമായി കഴിച്ചാൽ മറ്റേതൊരു വ്യക്തിയെപ്പോലെയും ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിരുന്നു. അതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഈ ലളിതമായ ദൗത്യം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു”, ആനന്ദ് പറഞ്ഞു.

അദ്ദേഹത്തിന്റെ യാത്ര എളുപ്പമല്ലായിരുന്നു, കടുത്ത വെയിലേറ്റായിരുന്നു സൈക്കിൾ യാത്ര മാത്രമല്ല, കനത്തമഴയെത്തുടർന്ന് പൂർണ്ണമായും നനഞ്ഞു. ജില്ലാ അതിർത്തി കടക്കുമ്പോഴെല്ലാം പോലീസിനെ അഭിമുഖീകരിക്കേണ്ടിവന്നു, ഭക്ഷണം വാങ്ങാൻ കയ്യിൽ പണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നു.

ആശാരിപണിയും ഫാമിലെ കൃഷിപണിയും എടുത്താണ് ആനന്ദ് കുടുംബം പുലർത്തിയിരുന്നത്. ലോക്ക് ഡൗണിനെതുടർന്ന് പണിയില്ലാതായി. വാഹനത്തിൽ പോയി മരുന്ന് വാങ്ങാൻ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചിരുന്നില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.