കാസർക്കോട് സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം, കത്തിക്കുത്ത്; 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം


കാസർക്കോട്: കാസർകോട് ബേക്കലിൽ സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബേക്കൽ അരവത്താണ് സംഭവം. സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കശാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മല്ലേഷ്, മണിക്കുട്ടൻ എന്നിവരെ പരിക്കുകളോടെ കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.