വായ്പയായി 600 രൂപ ചോദിച്ചു, നൽകിയത് 500 രൂപ, മലപ്പുറത്ത് അരിശംമൂത്ത യുവാവ് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്പിച്ചു


തിരൂർ: വായ്പയായി ചോദിച്ചത്ര പണം നൽകാത്തതിൽ അരിശംമൂത്ത യുവാവ്
സുഹൃത്തും നാട്ടുകാരനായ ആളെ
കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
തിരൂർ ആലത്തിയൂർ സ്വദേശി മുഹമ്മദ് കുട്ടിക്കാണ് പരിക്കേറ്റത്. അക്രമംനടത്തിയ കറുത്തേടത്ത് സുൽഫിക്കറിനെ (32) പോലീസ് അറസ്റ്റുചെയ്തു. ആലത്തിയൂർ ടൗണിൽ വ്യാഴാഴ്ചരാത്രിയാണ് സംഭവം.

600 രൂപയായിരുന്നു കടം ചോദിച്ചത്. കൊടുത്തത് 500-ഉം. നൂറുരൂപ കുറഞ്ഞതിനായിരുന്നു അക്രമം.
ഇടതുകഴുത്തിനും ഇടതുചെവിക്ക് സമീപവും വലതുചുമലിനും പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, ജിതിൻ വാസ്‌, എസ്‌.സി.പി.ഒ. മുഹമ്മദ് കുട്ടി എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. സുൽഫിക്കറിനെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.