ഹാക്ക് ചെയ്ത എന്റെ ഫേസ്ബുക് തിരികെ ലഭിച്ചുവെന്ന് അനൂപ് മേനോൻ | Anoop Menonരണ്ട് ദിവസം മുമ്പാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോൻ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ്താരം. പേജ് വീണ്ടെടുക്കാൻ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ഉള്ളവർക്ക് അദ്ദേഹം നന്ദി
അറിയിച്ചു.

അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്

എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീൻ അഹമദ് ഐ ജിഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് നന്ദി. കഴിഞ്ഞആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തു. നാല് ലക്ഷത്തോളമുള്ള
എന്റെ ഫോളോവേഴ്സും നഷ്ട്ടമായി.


പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബർ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോൾ വ്യാപകമായതിനാൽ എല്ലാവരുടെയും ഫോണുകളിൽ പ്രാമാണ്യ നടപടിക്രമങ്ങൾ ചെയ്യുവാൻ അഭ്യർത്ഥിക്കുകയാണ്. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ ആണോ എന്ന് പരിശോധിക്കുവാനായി ഉടൻ തന്നെ ലൈവിൽ എത്തുന്നതായിരിക്കും. ഹാക്കർമാർ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകൾ സഹിച്ചതിന് നന്ദി. ഒരുപാട് സ്നേഹം..വീണ്ടും കാണാം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.