കിഴക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ


പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ശ്രുതി എന്ന യുവതി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ആലത്തുര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ശ്രുതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്ഥിരമായി വഴക്കുകള്‍ നടന്നിരുന്നുവെന്നും വ്യക്തമായി.

ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച പ്രശ്‌നങ്ങളാണ് ശ്രുതിയുടെ ആത്മഹത്യക്ക് ഇടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.