തൃശൂർ: സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. താന്ന്യം കരുവാംകുളം വലിയകത്ത് വീട്ടില്‍ ഷിഹാസ് (30) ആണ് അറസ്റ്റിലായത്. ഗള്‍ഫിലായിരുന്ന ഇയാള്‍ ആറ് മാസം മുന്‍പാണ് നാട്ടില്‍ വന്നത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഭാര്യയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു