വാട്സാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുമളി സ്വദേശി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് ഈ മാസം ഇരുപത്തിമൂന്നാം തിയതി വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്സാപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.