രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന് | Budjetരണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുകയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

“2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.” കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിനമാണ് ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തോമസ് ഐസ്‌കിന് 42 ദിവസം കിട്ടിയിരുന്നു ബജറ്റിന്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.