ഞാന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട; കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ ആലിംഗനം ചെയ്ത് അമ്മായിയമ്മ, പിന്നാലെ മരുമകള്‍ക്ക് കോവിഡ് | Covid 19ഹൈദരബാദ്: കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ ആലിംഗനം ചെയ്ത് അമ്മായിയമ്മ. പിന്നാലെ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് സംഭവം.

കോവിഡ് പോസിറ്റാവായതിന് പിന്നാലെ വീട്ടുകാര്‍ അകലം പാലിച്ചതില്‍ അമ്മായിയമ്മ അസ്വസ്ഥയായിരുന്നു. തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ ബോധപൂര്‍വം കെട്ടിപ്പിടിക്കുകയായിരുന്നെന്ന് 25കാരി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.

മരുമകള്‍ക്ക് കോവിഡ് പോസിറ്റിവായതിനെ പിന്നാലെ സ്ത്രീ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. കോവിഡ് പോസിറ്റിവായ യുവതി സഹോദരിയുടെ വീട്ടിലാണ് ചികിത്സയില്‍ കഴിയുന്നത്‌.


വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അവര്‍ക്ക് പ്രത്യേകസ്ഥലത്താണ് ഭക്ഷണം നല്‍കിയിരുന്നത്. മക്കളെ അവരുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത പ്രയാസത്തിലായിരുന്നെന്നും യുവതി പറയുന്നു
ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കോവിഡ് വരാന്‍ ആഗ്രഹിച്ചു. താന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട എന്ന് പറഞ്ഞായിരുന്നു കെട്ടിപ്പിടിച്ചതെന്നും യുവതി പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.