കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു
കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമായി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്‍ പരീക്ഷണമാണ് പാട്ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക. 54 കുട്ടികളാണ് വാക്‌സിന്‍ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തത്. കുട്ടികളിലെ കൊവാക്‌സീന്‍ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിന് താഴെയായി തുടരുന്നു. കാല്‍ ലക്ഷത്തിന് മുകളിലാണ് തമിഴ്‌നാട്ടിലെ പ്രതിദിന രോഗികള്‍. ആകെ മരണസംഖ്യ 25000 കടന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലെ 68 ശതമാനവും മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ്.

https://www.facebook.com/theeradesavaarthakal/?ti=as

*സാമൂഹിക സുരക്ഷ*
*നമ്മുടെ കൈകളിൽ*

▫️▫️▫️▫️▫️▫️▫️▫️▫️▫️

*തീരദേശ വാർത്തകൾ*

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.