അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍


ആലപ്പുഴ : അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാര്‍ഡിലാണ് സംഭവം നടന്നത്. മൃതദേഹം കൊണ്ടുപോകാതിരിക്കാന്‍ മകന്‍ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.ബുധനാഴ്ച്ചയാണ് കൊവിഡ് ബാധിച്ച് സ്ത്രീ മരിച്ചത്. മൃതദേഹം മകന്‍ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് മകന്‍ ഗേറ്റ് പൂട്ടിയത്.

ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ ഈ വഴി മാത്രം ഉള്ള സാഹചര്യത്തിലാണ് മകന്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്.എന്നാല്‍, സ്വത്ത് തര്‍ക്കമുള്ളതിനാല്‍ മൃതദേഹം കുടുംബവീട്ടിലൂടെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് മകന്‍ അറിയിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒടുവില്‍ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പില്‍ മൃതദേഹം എത്തിച്ച് സംസ്‌കരിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.