എട്ടികുളത്ത് കഞ്ചാവുമായി പിടിയിലായത് മുൻ മുസ്ലിം ലീഗ് വാർഡ് മെമ്പറുടെ സഹോദരൻ; വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി- സി.പി.ഐ.എം


കണ്ണൂർ: കണ്ണൂർ എട്ടിക്കുളം അമ്പലപ്പാറയിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി വടകരയിലെ നാർകോട്ടിക്കിന്റെ പിടിയിലായത് മുൻ ലീഗ് മെമ്പറുടെ സഹോദരൻ ഷംഷാദ്. എട്ട് കിലോ കഞ്ചാവ് എട്ടികുളത്ത് ഇറങ്ങി എന്ന രഹസ്യ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ വേഷ പ്രചന്നരായിട്ടാണ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. എട്ടികുളത്ത് വൻ മയക്ക്‌മരുന്ന് റാക്കറ്റ് അവിടുത്തെ പ്രധാനികളുടെ ആശീർവാതത്തോടെ വിലസുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ പിടിയിലായ ഷംഷാദ് സി.പി.എം-ഡി.വൈ.എഫ്.ഐ
യുടെ സജീവ പ്രവർത്തകനായി ചിത്രീകരിച്ച് മുസ്ലിംലീഗ് പ്രവർത്തകർ വ്യാപക പ്രചരണം നടത്തിയിരുന്നു. പ്രസ്തുത വ്യക്തി പാർട്ടിയുടെയോ ഡി.വൈ.എഫ്.ഐ
യുടെയോ അംഗമല്ലെന്നും പാർട്ടിയുമായോ സംഘടനയുമായോ പ്രസ്തുത വ്യക്തിക്ക് യാതൊരു ബന്ധവുമില്ലന്നും സി.പി.ഐ(എം) എട്ടിക്കുളം ബ്രാഞ്ച് കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.

മുസ്ലിംലീഗ് കുടുംബത്തിലെ വ്യക്തിയെസി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകനായി ചിത്രീകരിച്ച് പാർട്ടിക്കെതിരെ അവമതിപ്പുണ്ടാക്കുന്നതും അപകീർത്തി
പ്പെടുത്തുന്നതുമായ വ്യാജപ്രചരണങ്ങൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എംതീരുമാനിച്ചിരിക്കുകയാണെന്നും സി.പി.ഐ(എം) എട്ടിക്കുളം ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.