തിരുവനന്തപുരത്ത് കാറിനുള്ളിട്ട് പെൺ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചു; മുൻ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകനെതിരെ പൊലീസ് കേസെടുത്തു


തിരുവനന്തപുരം: കാറിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂര്‍ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

മദ്യപിച്ച് അര്‍ധബോധാവസ്ഥയിലായിരുന്നു അശോക്. രാത്രി എട്ട് മണിയോടെ പി എം ജി ലോ കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. കാറിനുള്ളില്‍നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്‌കൂട്ടര്‍ കുറുകെ നിര്‍ത്തി നാട്ടുകാരിലൊരാള്‍ കാര്‍ തടഞ്ഞു.

കാര്‍ നിര്‍ത്തിയതിന് ശേഷം യുവാവ് പെണ്‍കുട്ടിയെ കാറില്‍നിന്നിറക്കി നാട്ടുകാരുടെ മുന്നില്‍ വീണ്ടും മര്‍ദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മില്‍ വാക്കേറ്റമായി. അഭിഭാഷകനാണെന്നും മുന്‍ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.

പോലീസെത്തി യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവര്‍ സുഹൃത്തുക്കളാണ്. ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. പൊതു സ്ഥലത്ത് ബഹളമുണ്ടാക്കല്‍, സ്ത്രീകള്‍ക്ക് നേരെയുളള മര്‍ദ്ദനം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിയുടെ പരാതിയില്‍ അശോകിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.