സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് 'കുരുവി’ സംഘത്തെ'; കാർ പോലീസ് കണ്ടെത്തി, നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ


കോഴിക്കോട്: സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് ഉണ്ടായിരുന്നത് അമ്പതിലധികം പേരുടെ ‘കുരുവി’ സംഘമെന്ന് കണ്ടെത്തൽ. വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെയാണ് കുരുവികൾ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു ഇതിൽ ഏറെയും. കുരുവികളെ ഒരു തവണ മാത്രമാണ് സ്വർണം കടത്താൻ ഉപയോഗിക്കുക.

ഇതിനിടെ അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് നിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് ഈ കാറാണ്. നേരത്തെ അഴീക്കോട് ഈ കാർ കണ്ടെത്തിയതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോഴേക്കും വാഹനം ഇവിടെ നിന്ന് കടത്തിയിരുന്നു. രണ്ട് ദിവസമായി കാറിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്
തെളിവ് നശിപ്പിക്കാനായാണ് കാർ മാറ്റിയതെന്നാണ് സൂചന. കുളപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കാർ കണ്ടെത്തിയത്. സജേഷ് എന്ന സിപിഎം പ്രവർത്തകന്റെ പേരിലുള്ളതാണ് കാർ. ഇത് സ്വർണക്കടത്ത് ക്വട്ടേഷന് അർജുൻ ആയങ്കിക്ക് ഉപയോഗിക്കാൻ നൽകിയതിന്റെ പേരിൽ സജേഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. അർജുനനെ കസ്റ്റഡിയിലെടുതാൽ ഉടൻ ആകാശ് തില്ലങ്കേരിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകും. ഇരുവരും തമ്മിൽ നിരന്തരം ഫോൺ വിളികളും ഉണ്ടായിരുന്നതായം വാട്‌സ്ആപ്പ് ചാറ്റുകൾ ഉണ്ടായിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.