പരിസ്ഥിതി സൗഹൃദ ഗ്രാമം ഗ്രീൻ ബുത്ത് ഒരുക്കി എസ്.എസ്.എഫ്


മലപ്പുറം: എസ് എസ് എഫ് പരിസ്ഥിതി സാക്ഷരത കാമ്പയിനിൻ്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഗ്രാമം ലക്ഷ്യമാക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എസ് എസ് എഫ് ഗ്രീൻ ബുത്തുകൾ ഒരുക്കി
11ഡിവിഷനിലെ പ്രധാന ടൗണുകൾ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്കരിച്ച് ഗ്രീൻ ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നത്
അലക്ഷ്യമായി വലിചെറിയുന്ന പ്ലസ്റ്റിക്കുകൾ ശേഖരിക്കാൻ വേണ്ടിയാണ് ബൂത്തുകൾ സ്ഥാപിക്കുന്നത്.

പരിസ്ഥിതിക്ക് വലിയ അളവിൽ ദോഷമുണ്ടാക്കുന്നവയാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സർവ്വസാധാരണമായി ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് കൊണ്ട് ഭൂമിക്കുണ്ടാകുന്ന വിപത്ത് ചെറുതല്ല . അതിനൊരു ചെറിയ പരിഹാരമെന്ന നിലയിലാണ് ഗ്രീൻ ബൂത്തുകൾ ഒരുക്കുന്നത്. ഗ്രീൻ ബൂത്ത് നിറഞ്ഞു കഴിഞ്ഞാൽ അവ വിൽപ്പന നടത്തി സേവന സന്നദ്ധ പ്രവർത്തന ഫണ്ടിലേക്ക് ഉപയോഗിക്കുകയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റീസൈക്ലിംഗ് കേന്ദ്രങ്ങൾക്ക് കൈമാറുകയോ ചെയ്യും.

പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്ന വിത്യസ്തകർമ്മപദ്ധതികളാണ് കാമ്പയിൻ്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയത്. സർക്കാർ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് 93 സെക്ടർ കേന്ദ്ര പരിസ്ഥിതി സഭ ,പരിസ്ഥിതി ഇസ്ലാലാമിക കാഴ്ച്ചപ്പാട് വിഷയീഭവിക്കുന്ന ഗ്രീൻ ടോക്ക് സെമിനാർ, വീടുകളിൽ ജൈവ, അജൈവ മാലിന്യങ്ങള്‍, ഇ – വേസ്റ്റുകള്‍ എന്നിവയുടെ ശാസ്ത്രീയ സംസ്‌കരണ കമ്പോസ്റ്റുകളുടെ നിർമ്മാണം ,അര ലക്ഷം വീടുകളിൽ വൃക്ഷത്തൈ നടല്‍, "എൻ്റെ മണ്ണിൽ ഞാൻ ഇനി വിഷം കലർത്തില്ല "എന്ന തലക്കെട്ടിൽ വീടും പരിസരവും പ്ലാസ്റ്റിക്ക് മുക്തമാക്കുന്ന 'ഗ്രീൻ ഡേ' യും ആചരണം എന്നി പദ്ധതികൾ നടന്നു

തേഞ്ഞിപ്പലം പറമ്പിൽപീടികയിൽ ഗ്രീൻ ബൂത്ത് സ്ഥാപിച്ചുകൊണ്ട്  സമർപ്പണത്തിൻ്റെ ജില്ല ഉദ്ഘാടനംനടന്നു.

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ കലാം മാസ്റ്റർ,സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ ,വാർഡ്‌ മെമ്പർ കോയമോൻ കൊണ്ടാടൻ,അബ്ദുൽ ഗഫൂർ പടിക്കൽ,മുഹമ്മദ് ഷഫീഖ് അഹ്സനി, മുഹസിൻ ശാമിൽ ഇർഫാനി, ഹിദായത്തുള്ള അദനി, ഹാരിസ് അദനി എന്നിവർ സമർപ്പണ സംഗമത്തിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.