കരിപ്പൂരിൽ​ നിന്ന്​ ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ പുനരാരംഭിക്കുന്നു


കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര​ വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ പുനരാരംഭിക്കുന്നു. ജൂലൈ രണ്ട്​ മുതലാണ്​ മുംബൈ, ​ൈഹദരാബാദ്​, ചെന്നൈ സെക്​ടറുകളിൽ സർവിസ്​ നടത്തുന്നത്​. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്​ സർവിസ്​.

രാവിലെ 10.55ന്​ മുംബൈയിൽനിന്നു പുറപ്പെടുന്ന വിമാനം 12.40ന്​ കരിപ്പൂരിലെത്തും. തിരിച്ച്​ 1.10ന്​ പുറപ്പെട്ട്​ 2.50ന്​ മുംബൈയിലെത്തും. ​ൈഹദരാബാദിൽനിന്ന്​ വൈകീട്ട്​ 6.20ന്​ പുറപ്പെട്ട്​ രാത്രി 8.45നാണ്​ കരിപ്പൂരിലെത്തുക. 9.05ന്​ മടങ്ങുന്ന വിമാനം രാത്രി 11.30ന്​ ഹൈദരാബാദി​ൽ തിരിച്ചെത്തും.

ചെന്നൈയിൽനിന്ന്​ രാവിലെ 6.25നാണ്​ സർവിസ്​. 8.15ന്​ ഇവിടെ എത്തുന്ന വിമാനം 8.30ന്​ മടങ്ങി 10.20ന്​ ചെന്നൈയിലെത്തും. മുംബൈയിലേക്ക്​ 180 പേർക്ക്​ സഞ്ചരിക്കാവുന്ന എ 320യും ചെന്നൈ, ​ൈഹദരാബാദ്​ സെക്​ടറിൽ 76 പേർക്ക്​ സഞ്ചരിക്കാവുന്ന എ.ടി.ആർ വിമാനവുമാണ്​ ഉപയോഗിക്കുക.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.