‘ഇല്ലാത്ത പാർട്ടിയിൽ നിന്നും എങ്ങനെ രാജിവെയ്ക്കും’; മാണി സി കാപ്പന്റെ എന്‍ സി.കെ.എന്ന പാർട്ടി നിലവില്‍ ഇല്ലെന്ന്- കടകംപള്ളി സുകു


കോട്ടയം: എൻ സി കെ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി നിലവിലില്ലെന്ന് മാണി സി കാപ്പനൊപ്പം എൻ സി പിയിൽനിന്നും പിളർന്ന വിഭാഗത്തിന് നേതൃത്വം നൽകുന്ന കടകംപള്ളി സുകു. പാർട്ടി രജിസ്ട്രേഷനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോൾ എൻ സി കെ എന്ന പേരിൽ രജിസ്ട്രേഷൻ ലഭ്യമല്ലെന്ന് അറിയിച്ചിരുന്നു. പാർട്ടിക്ക് മറ്റ് പേര് നിർദ്ദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നുവെന്നും സുകു വ്യക്തമാക്കി.

എൻ സി കെ എന്ന പേര് ലഭ്യമല്ലാത്തതിനാൽ സംസ്ഥാന – ജില്ലാ കമ്മിറ്റികൾ നേരത്തെ പിരിച്ചു വിട്ടിരുന്നു. സംസ്ഥാനതലത്തിൽ കടകംപള്ളി സുകു കൺവീനറായി രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ജില്ലാതലത്തിലും കൺവീനർമാരെ നിയോഗിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ എല്ലാം നേരത്തെ കോട്ടയത്ത് നടന്ന മീറ്റ്‌ ദ പ്രസ് പ്രോഗ്രാമിൽ മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നുവെന്നും കടകംപള്ളി സുകു പറഞ്ഞു. നിലവിൽ ഇല്ലാത്ത പാർട്ടിയുടെയും സ്ഥാനങ്ങളുടെയും പേരിൽ എങ്ങനെയാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.