ക്വട്ടേഷന്‍, കള്ളക്കടത്ത് മാഫിയകൾക്കെതിരെ കണ്ണൂരിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രചാരണ ജാഥ അലങ്കോലമാക്കി പ്രദേശത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍; കൂത്തുപറമ്പ് ടൗണിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, നേതാക്കള്‍ പ്രസംഗിച്ചത് മൊബൈല്‍ വെളിച്ചത്തില്‍


കണ്ണൂർ: കണ്ണൂരില്‍ നടത്തിയ ഡിവൈഎഫ്‌ഐയുടെ പ്രചാരണ ജാഥ അലങ്കോലമാക്കി പ്രദേശത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍. അടുത്തിടെ നടത്തിയ കാല്‍നട പ്രചരണ ജാഥയിലാണ് സംഭവം നടന്നത്. ജാഥ കൂത്തുപറമ്പിലെത്തിയപ്പോഴേക്കും ഫ്യൂസ് ഊരിയതിനാല്‍ കൂത്തുപറമ്പ് ടൗണ്‍ മുഴുവന്‍ വൈദ്യതി ബന്ധം നിലയ്ക്കുകയും നേതാക്കള്‍ ഇരുട്ടില്‍ തപ്പുകയും ചെയ്തു. ഒടുവില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് പ്രചാരണ ജാഥയില്‍ നേതാക്കള്‍ സംസാരിച്ചത്. ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയായിരുന്നു ഡിവൈഎഫ്‌ഐ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിച്ചത്. ഇതാണ് ക്വട്ടേഷന്‍ സംഘത്തെ പ്രകോപിപ്പിച്ചത്.

കണ്ണൂര്‍, പാനൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നീ അഞ്ച് ബ്ലോക്കുകളിലായാണ് പ്രചരണം നടത്തിയത്. ഈ മേഖലകളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സ്വാധീനമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ജാഥ സംഘടിപ്പിച്ചത്. സ്ത്രീകളുള്‍പ്പെടെ വലിയ പങ്കാളിത്തമാണ് കാല്‍നട പ്രചരണ ജാഥയില്‍ ഉണ്ടായിരുന്നത്.

കൂത്തുപറമ്പില്‍ ജാഥ എത്തി നേതാക്കള്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴേക്കും ട്രാന്‍സ്‌ഫോമറില്‍ നിന്നും ഫ്യൂസ് ഊരി ആ മേഖലയെയാകെ ഇരുട്ടിലാക്കി. ഇതോടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് പ്രസംഗിച്ചു. പ്രസംഗത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഫ്യൂസ് ഊരിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുപ്പമുള്ള പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗമാണെന്നാണ് സൂചന.

ഡിവൈഫ്‌ഐയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളില്‍ കാല്‍നട ജാഥ ഡിവൈഎഫ്‌ഐ നടത്തിയിട്ടുണ്ടെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി എഎ റഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.