കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; സംഘത്തലവൻ സുഫിയാന്‍ കീഴടങ്ങി


കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കൊടുവള്ളി സ്വദേശി സുഫീയാൻ (31) പോലീസിൽ കീഴടങ്ങി. വാവാട് സ്വദേശിയായ സുഫിയാന്‍ കൊണ്ടോട്ടി പോലീസില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചത് ഇയാളാണ് എന്നാണ് വിവരം. കൊണ്ടോട്ടി ഡിവൈ.എസ്.പി ഓഫീസിലാണ് സൂഫിയാനെ ചോദ്യം ചെയ്യുന്നത്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. നിരവധി സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണ് ഇയാൾ. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തേയും സുഫിയാന്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കോഫെപോസ നിലനില്‍ക്കുന്നുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്.

സ്വര്‍ണക്കടത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്.ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സൂഫിയാന്‍ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. 2018ഓടെയാണ് സൂഫിയാന്‍ ദുബൈയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്. കോഫെപോസ നിലനില്‍ക്കുന്നതില്‍ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്കെത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.