പരവൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു; അച്ഛനെതിരെ മകന്റെ ഞെട്ടിക്കുന്ന മൊഴി


കൊല്ലം: കൊല്ലം പരവൂരിലെ വിജിതയുടെ മരണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.


അതേസമയം അച്ഛന്‍ അമ്മ വിജിതയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് മകന്‍ അര്‍ജുന്‍ വെളിപ്പെടുത്തി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച തന്നെയും മര്‍ദിച്ചിരുന്നു. വിജിതയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച് വിജിതയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചിറക്കരതാഴം സ്വദേശിനി വിജിതയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലെ കുളിമുറിയിൽ ആയിരുന്നു തൂങ്ങിയ നിലയിൽ കണ്ടത്. അകത്തുനിന്ന് അടച്ചിരുന്ന കതക് ഗ്യാസ് സിലിണ്ടർ കൊണ്ടാണ് തകർത്തത്. വാതിൽ തകർത്ത് വിജിതയെ ആശുപത്രിയിലെത്തിച്ചത് ഭർത്താവ് രതീഷ് തന്നെ എന്ന് നാട്ടുകാർ പറയുന്നു.


എന്നാൽ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്നാണ് വിജിതയുടെ അമ്മയുടേയും ബന്ധുക്കളുടേയും ആരോപണം.
ഇതിന് പിന്നാലെയാണ് വനിതാ കമ്മിഷന്‍ അംഗം കുടുംബം സന്ദര്‍ശിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.