പ്രഭുൽ പട്ടേലിന് വീണ്ടും തിരിച്ചടി; ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു


കൊച്ചി: ലക്ഷദ്വീപിലെ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിന് സ്‌റ്റേ. 1965ലെ ഭൂവിനിയോഗ ചട്ടം ലംഘിച്ചുവെന്ന നോട്ടീസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദ്വീപ് നിവാസികളായ രണ്ടു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനിശ്ചിത കാലത്തേക്ക് സ്‌റ്റേ ചെയ്തത്. അഡ്മിനിസ്‌ട്രേറ്റര്‍ പൊളിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്ന വീടുകള്‍ 1965ലെ ചട്ടം വരുന്നതിനു മുന്‍പ് നിര്‍മ്മിച്ചവയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണണിക്കും.

നേരത്തെ ദ്വീപിലെ പശുവളര്‍ത്തല്‍ ഫാം അടച്ചുപൂട്ടാനും സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കാനുമുള്ള ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.