ലോക്ക് ഡൌൺ ലംഘനം; സീതാ കല്യാണം സീരിയലിന്റെ താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍; ഷൂട്ടിങ്ങിന് അനുമതി നല്‍കിയ വര്‍ക്കലയിലെ റിസോര്‍ട്ടും സീല്‍ വച്ചു | Lockdown Accusedതിരുവനന്തപുരം: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം ഷൂട്ടിങ് അതീവ രഹസ്യമായി നടന്നു. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്.

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു.


കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെട്ടത്.

ഇതോടെ സീരിയല്‍ പ്രതിസന്ധിയിലായി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗ് ചെന്നൈയില്‍ നടന്നപ്പോള്‍ പൊലീസ് എത്തിയാണ് ഹൗസ് പൂട്ടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.