ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം കൊവിഡ് അവലോകന യോഗം ചേരും. ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അവലോകന യോഗം ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതി വേണമെന്ന ആവശ്യത്തില്‍ ഇളവനുവദിക്കാന്‍ സാധ്യതയില്ല.

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്. ആരാധനാലയങ്ങള്‍ക്കും ഇന്ന് തുറക്കാന്‍ അനുമതി ഇല്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങളില്ല. ടിപിആര്‍ 24ന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ഇന്നും നാളെയും പൊതുഗതാഗതമില്ല. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ ബസ്, ടാക്‌സി, ഓട്ടോ എന്നിവയ്ക്കും സര്‍വീസ് നടത്താന്‍ അനുമതിയില്ല.

വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും വാഹനം ഉപയോഗിക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്‌സിന്‍ എടുക്കുന്നവര്‍ക്കും രേഖ കാണിച്ച് യാത്ര ചെയ്യാം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.