‘പോയി ചത്തൂടെ’; സ്‌കൂളുകളിൽ ഈടാക്കുന്ന അമിതമായ ഫീസിനെ കുറിച്ച് പരാതിപ്പെടാനെത്തിയ രക്ഷിതാക്കളെ ആക്ഷേപിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിംഗ്


ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഈടാക്കുന്ന ഭീമമായ ഫീസിനെ കുറിച്ച് പരാതി പറയാനെത്തിയ രക്ഷിതാക്കളെ ആക്ഷേപിച്ച്
മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിംഗ് പര്‍മാര്‍. നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി മന്ത്രിയുടെ വീട്ടിലെത്തിയത്. പരാതി കേട്ടശേഷം പോയി ചത്തൂടേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോടതി നിര്‍ദേശം പോലും മറികടന്ന് സ്‌കൂളുകള്‍ വലിയ തുക ഫീസായി ഈടാക്കുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. കോവിഡ് കാലത്ത് ഫീസ് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട മധ്യപ്രദേശ് പാലക് മഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ് പര്‍മാറിന്റെ വസതിയിലെത്തിയത്. പരാതി കേട്ട പര്‍മാര്‍ ‘പോയി ചത്തൂടേ ‘എന്നാണ് രക്ഷിതാക്കളോട് ചോദിച്ചത്. നിങ്ങള്‍ക്കെന്താണോ ചെയ്യാന്‍ സാധിക്കുക അത് പോയി ചെയ്യൂ എന്നും മന്ത്രി രോഷത്തോടെ രക്ഷിതാക്കളോട് പറഞ്ഞു.

പ്രതികരണം വിവാദമായതോടെ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. രാജിവച്ചില്ലെങ്കില്‍ ചൗഹാന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും പര്‍മാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലൂജ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.