സദ്യക്ക് 'മട്ടൻ കറി'യില്ല; വിവാഹ വേദിയിൽ നിന്നിറങ്ങിപ്പോയ വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തു


ഭുവനേശ്വർ: വിരുന്നിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞ് വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാംകാന്ത് പത്ര എന്ന 27കാരനാണ് പെൺവീട്ടുകാര്‍ മട്ടൻ കറി തയ്യാറാക്കിയില്ലെന്ന കാരണത്തിൽ വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. മറ്റൊരാളെ വിവാഹം കൂടി ചെയ്താണ് ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് സുഖിന്ദയിലെ ബന്ദഗാവിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സമീപ ജില്ലയായ കിയോഞ്ചര്‍ സ്വദേശിയായ രാംകാന്ത്, വിവാഹച്ചടങ്ങുകൾക്കായി ഉച്ചയോടെ തന്നെ ബന്ധുക്കളെയും കൂട്ടി വിവാഹവേദിയിലെത്തിയിരുന്നു. ഇവരെ സ്വീകരിച്ച വധുവിന്‍റെ ബന്ധുക്കൾ ഉച്ചഭഷണത്തിനായി ഡൈനിംഗ് ഹാളിലെത്തിച്ചു.

ഭക്ഷണം വിളമ്പുന്നതിനിടെ വരന്‍റെ ബന്ധുക്കള്‍ മട്ടൻ കറി ആവശ്യപ്പെട്ടു. എന്നാൽ ഇതില്ലെന്നറിഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു. പത്രയുടെ കുടുംബാംഗങ്ങൾ വധുവിന്‍റെ വീട്ടുകാരോടും ഭക്ഷണം വിളമ്പാനെത്തിയവരോട് കയർക്കാൻ തുടങ്ങി. ഇതിനിടെ ചടങ്ങിൽ മട്ടനില്ലെന്ന വിവരം വരനായ പത്രയും അറിഞ്ഞു. ഇതോടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇയാൾ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഇതിനിടെ വധുവിന്റെ കുടുംബാംഗങ്ങൾ പത്രയോട് അപേക്ഷിക്കുകയും മനസ്സ് മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തുവെങ്കിലും, ഒന്നും വകവയ്ക്കാതെ വരൻ തന്‍റെ ബന്ധുക്കളോടൊപ്പം സ്ഥലം വിടുകയായിരുന്നു. സുഖിന്ദയിലെ തന്നെ ഒരു ബന്ധുവീട്ടിലേക്കാണ് പത്ര പോയത്. അന്നേ ദിവസം അവിടെ ചിലവഴിക്കുകയും ചെയ്തു.

നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി ഫുലഝര ഗ്രാമത്തിലെ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.