പൗരത്വ നിയമ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്നാട്; മുന്‍ സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ ഉത്തരവിട്ട്- മുഖ്യമന്ത്രി സ്റ്റാലിൻ


ചെന്നൈ: പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്‌നാട് നിയമമന്ത്രാലയത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.

പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേ എന്നിവക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.